.

കൂത്താട്ടുകുളം : വടകര സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ മെരിറ്റ് ഡേ സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങ് അനൂപ് ജേക്കബ് M L A ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സിബി ജോർജ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം സി വി ജോയി, സജി മാത്യു, മനോജ് ജോസഫ്, മനോജ് നാരായണൻ, സ്കൂൾ പ്രിൻസിപ്പൽ സാജു സി അഗസ്റ്റിൻ, ഹെഡ്മിട്രസ് ബിന്ദുമോൾ പി എബ്രഹാം, ടി ടി ഐ പ്രിൻസിപ്പൽ ജിലു വർഗീസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 1, 2023, 12:11 a.m. | Koothattukulam