.

കൂത്താട്ടുകുളം : എം.ജി.യൂണിവേഴ്സിറ്റി എം. എ.ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ. എസ്. മീനാക്ഷിയെ ഓൾ ഇൻഡ്യ അയൺ വർക്കേഴ്സ് അസോസിയേഷൻ (ഐവ) ആദരിച്ചു.

കൂത്താട്ടുകുളം : ഐവ യുടെ മുഖ്യ രക്ഷാധികാരി എൻ.സി.മുരളീധരൻ കൂത്താട്ടുകുളം, സംസ്ഥാന പ്രസിഡന്റ് അനീഷ് മൂവാറ്റുപുഴ എന്നിവർ പുരസ്കാരസമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടറി സുമേഷ് അപ്പുക്കുട്ടൻ, സംസ്ഥാന ട്രഷറർ സുനിൽ മുദ്ര, ജില്ലാ ഭാരവാഹി വിനോദ് പരമേശ്വരൻ, സതീഷ് പണ്ടപ്പിള്ളി എന്നിവർ സംസാരിച്ചു. വെൽഡിങ് തൊഴിലാളി സതീഷ് പണ്ടപ്പിള്ളിയുടെ മകളാണ് കെ എസ് മീനാക്ഷി. ലൈഫ്കൊച്ചിയുടെ അഭിനന്ദനങ്ങൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 23, 2023, 10:15 p.m. | Koothattukulam