.

കൂത്താട്ടുകുളം: പാരമ്പര്യത്തനിമയോടൊപ്പം ആധുനിക സൗകര്യങ്ങളും... പാതിരിക്കൽ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി സെന്റർ കൂത്താട്ടുകുളത്ത് പ്രവർത്തനമാരംഭിച്ചു

കൂത്താട്ടുകുളം: ആയുർവേദ ചികിത്സാ രം​ഗത്ത് നാല് പതിറ്റാണ്ടിന്റെ പാരമ്പര്യത്തനിമയോടൊപ്പം ആധുനിക സൗകര്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് പാതിരിക്കൽ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി സെന്റർ കൂത്താട്ടുകുളത്ത് പ്രവർത്തനമാരംഭിച്ചു. ആയുർവേദ ചികിത്സയിൽ വിദ​ഗ്ധ പരിശീലനം നേടിയ നാല് ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. അസ്ഥി തേയ്മാനം, ഉദരസംബന്ധമായ രോ​ഗങ്ങൾ, ത്വക്ക് രോ​ഗങ്ങൾ, പ്രമേഹം, മറ്റ് ജീവിതശൈലീ രോ​ഗങ്ങൾക്കെല്ലാം ഇവിടെ ചികിത്സ ലഭ്യമാണ് എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ പ്രമുഖ ആയുർവേദ ഔഷധ കമ്പനികളുടെ മരുന്നുകൾക്കൊപ്പം പാരമ്പര്യ ഔഷധങ്ങളും ചികിത്സയിൽ ഉൾപ്പെടുത്തുന്നുണ്ട്. എല്ലാ ഔഷധങ്ങൾക്കും അഞ്ച് മുതൽ 15 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെനിന്ന് ലഭിക്കുകയെന്ന് ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. അർജുൻ പി. രാജൻ പറഞ്ഞു. കൂത്താട്ടുകുളം മുട്ടനോലിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ ഇന്ന് നടന്ന ഉദ്ഘാടനം എംഎൽഎ അനൂപ് ജേക്കബ് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാറിയ ഗൊരേത്തി, നഗരസഭ കൗൺസിലർ സിബി കൊട്ടാരം, നഗരസഭ കൗൺസിലർ ബോബൻ വർഗീസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസി‍ഡന്റ് റോബിൻ വൻനിലം, പി.കെ. സുരേഷ് കുമാർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് മാർക്കോസ് ജോയി, എൻ. എസ്. എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ ശ്യാംദാസ്, എസ്.എൻ.ഡി.പി. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ​ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ ചേരിക്കവഴിയിൽ, ഐഎൻഎൽസി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, എസ്.എൻ.ഡി.പി. കൂത്താട്ടുകുളം ശാഖ പ്രസിഡന്റ് വി.എൻ. രാജപ്പൻ, സെക്രട്ടറി തിലോത്തമ ജോസ്, വൈസ് പ്രസിഡന്റ് പി.എൻ. സലീം കുമാർ, കേരള വിശ്വകർമ സഭ കൂത്താട്ടുകുളം ശാഖ പ്രസിഡന്റ് ഡി. രാജു, കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, തൊമ്മിച്ചൻ തേക്കുംകാട്ടിൽ, ജാസ്മിൻ സാം എന്നിവർ പങ്കെടുത്തു. ഫോൺ: ഡോ. അർജ്ജുൻ- 9495371426, 8547250819.

LifeKochi Web Desk | Sept. 23, 2021, 12:07 a.m. | Koothattukulam