.

കൂത്താട്ടുകുളം : ലോക എയ്ഡ്‌സ് ദിനാചാരണത്തിന്റെ ഭാഗമായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ചു മുനിസിപ്പൽ തല ഉദ്‌ഘാടനവും ബോധവൽകരണ ക്ലാസും നടന്നു.

കൂത്താട്ടുകുളം : നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. ഷിബി ബേബി എയ്ഡ്‌സ് ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. HIV ബാധിതരോടുള്ള പിന്തുണ അറിയിക്കുന്നതിനു വേണ്ടി പ്രേത്യേകം തയാറാക്കിയ റെഡ് റിബ്ബൺ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ പി ജി സുനിൽകുമാറിനെ ധരിപ്പിച്ചു. നഗരസഭ ധനകാര്യ സമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ, വികസനകാര്യ സമിതി അധ്യക്ഷ ജിജി ഷാനവാസ്‌, ഡോ. നിഖിത മേരി സണ്ണി, ഡിവിഷൻ കൗൺസിലർമാരായ ജോൺ അബ്രഹാം, പി. ജി. സുനിൽകുമാർ, ബേബി കീരാം തടം, സുമ വിശ്വംഭരൻ, സന്ധ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയമോഹൻ, ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർ ആന്റണി ലിനേഷ്, PRO ശ്രീ. ബിനീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സുരഭി. കെ. എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയമോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആന്റണി ലിനേഷ്, സോഫിയ, പബ്ലിക് ഹെൽത്ത്‌ നഴ്സുമാരായ ബിന്ദു മോൾ, സുജാത, ദീപ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 1, 2023, 6:18 p.m. | Koothattukulam