.

കൂത്താട്ടുകുളം : 5 വയസിൽ താഴെയുള്ള എല്ലാ കുട്ടികളുടെയും വാക്‌സിനേഷൻ വിവരങ്ങൾ ഓൺലൈൻ ആയി U -Win പോർട്ടലിൽ ചെയ്തു തുടങ്ങുന്നതിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു.

കൂത്താട്ടുകുളം : വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർപേഴ്സൺ വിജയാ ശിവൻ നിർവഹിച്ചു. കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പു വിവരങ്ങൾ ഇനി എല്ലാം ഓൺലൈൻ ആയി ലഭ്യമാകുന്നത് വളരെ പ്രയോജനകരമാണെന്നും, വിദേശ രാജ്യങ്ങളിൽ പോകുന്നതിനും, സ്കൂൾ അഡ്മിഷൻ സമയത്തും എല്ലാം വളരെ എളുപ്പമാകുമെന്നും ചെയർപേഴ്സൺ ഉദ്ഘടനാ യോഗത്തിൽ സംസാരിച്ചു. വാർഡ്‌ കൗൺസിലർ ജോൺ അബ്രഹാം, സന്ധ്യ പിആർ, ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ ജിജി ഷാനവാസ്‌ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ ഓൺ സ്പോട് രെജിസ്‌ട്രേഷനും ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം സുപ്രണ്ട് ഇൻ ചാർജ് ഡോ. സുരഭി, മെഡിക്കൽ ഓഫീസർ ഡോ. നിഖിത എന്നിവർ വിഷയവതരണം നടത്തുകയും ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ് കെ കെ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആന്റണി ലിനേഷ് എന്നിവർ ഉദ്‌ഘാടന യോഗത്തിന് സ്വാഗതവും നന്ദിയും അറിയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 2, 2023, 6:35 p.m. | Koothattukulam