.

കൂത്താട്ടുകുളം : എൻ.എസ്.എസ്. വിശ്വാസ സംരക്ഷണ ദിനാചരണം നടത്തി.

കൂത്താട്ടുകുളം : നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരയോഗങ്ങൾ നേതൃത്വം നൽകി വിശ്വാസ സംരക്ഷണ ദിനാചരണം നടന്നു. ഗണപതിഹോമം, ഗണപതി പൂജ എന്നിവ നടന്നു. കൂത്താട്ടുകുളം ഓണംകൂന്ന് ക്ഷേത്രത്തിൽ ബിജു നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. വിശ്വാസ സംരക്ഷണ യോഗം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കെ ബി സോമൻ അധ്യക്ഷനായി. കെ ആർ സോമൻ, എൻ ആർ കുമാർ, പി എസ് ഗുണശേഖരൻ, സുരേഷ് കുമാർ, സുനിൽകുമാർ, റ്റി ആർ രാജൻ, രവീന്ദ്രൻ നായർ, മധു മഞ്ചീരിക്കൽ, വനിതാ സമാജം ഭാരവാഹികളായ സുധ വിജയൻ, ബിന്ദു രവീന്ദ്രൻ ,വിജയമ്മ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 2, 2023, 10:06 p.m. | Koothattukulam