.

#koothattukulam

കൂത്താട്ടുകുളം: എൻ.എസ്.എസ്. കരയോഗം വിമുക്തഭടന്മാരെ ആദരിച്ചു

എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് വിമുക്തഭടന്മാരെ ആദരിച്ചു. എൻ.എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. ഓണംകുന്ന് ക്ഷേത്രസമുച്ചയത്തിൽ ചേർന്ന പരിപാടിയിൽ വിമുക്തഭടന്മാരായ കെ.ആർ.സോമൻ, സേതുമാധവൻ എന്നിവരെയാണ് ആദരിച്ചത്. കരയോഗം വൈസ് പ്രസിഡന്റ് പി.എസ്. ഗുണശേഖരൻ, ഖജാൻജി ബാലചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | July 27, 2021, 3:28 p.m. | Koothattukulam