.

കൂത്താട്ടുകുളം : വർണാഭമായ സാംസ്കാരിക ഘോഷയാത്രയാടെ ഓണോത്സവത്തിന് സമാപനം.

കൂത്താട്ടുകുളം : പുലിക്കളി, പ്രച്ഛന്ന വേഷം, ടാബ്ലോ, ശിങ്കാരിമേളം, കോഴി നൃത്തം, തെയ്യം, ഡോൾ ഡാൻസ്, കൃഷണനാട്ടം, മയൂര നൃത്തം , കരകാട്ടം, പമ്പ മേളം, തൂക്കം,ആനപ്പൂരം, ശിങ്കാരിമേളം, ഉലക്ക ഡാൻസ് തുടങ്ങിയ വിവിധ കലാവതരണങ്ങൾ ശ്രദ്ധേയമായി. സാംസ്കാരിക ഘോഷയാത്ര തോമസ് ചാഴികാടൻ എം പി ഫ്ലാഗ് ഓഫ് ചെയ്തു. അനിൽ കരുണാകരൻ അധ്യക്ഷനായി. ജോമോൻ കുര്യാക്കോസ് സംസാരിച്ചു. സാംസ്കാരിക അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി. നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, എംപിഐ ചെയർമാൻ ഇ കെ ശിവൻ, പി ബി രതീഷ്, പ്രിൻസ് പോൾ ജോൺ, അംബിക രാജേന്ദ്രൻ, ജിജി ഷാനവാസ്, മരിയ ഗൊരേത്തി, ഷിബി ബേബി, ഫെബീഷ് ജോർജ്, കെ ചന്ദ്രശേഖരൻ, ബിനീഷ് കെ തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 4, 2023, 11:59 p.m. | Koothattukulam