.

കൂത്താട്ടുകുളം : പഞ്ചാബ് നാഷണൽ ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം : പഞ്ചാബ് നാഷണൽ ബാങ്ക് കൂത്താട്ടുകുളം ശാഖയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ., ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിച്ചു. ചെന്നെ സോണൽ മാനേജറും ജനറൽ മാനേജറുമായ ഭുവനേശ്വരി വെങ്കിട്ടരാമൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സർക്കിൾ മേധാവിയും ഡപ്യൂട്ടി ജനറൽ മാനേജരുമായ എ എച്ച് കിൻഡർ ആമുഖ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, സ്ഥിരം സമിതി ചെയർമാൻ പ്രിൻസ് പോൾ ജോൺ, മാനേജർ അക്ഷയ് രാജ്, റിട്ട. സീനിയർ മാനേജർ എം സി സുദർശൻ, മാനേജർ ഡപ്യൂട്ടി മാനേജർ എം യു കാർത്തിക എന്നിവർ സംസാരിച്ചു. കേരളത്തിലെ 188-ാമത്തേയും എറണാകുളം സർക്കിളിൽ 81-ാമത്തെയും ശാഖയാണ് എം.സി.റോഡിൽ റിലയൻസ് പമ്പിന് എതിർവശം കുരങ്ങോലിത്തടത്തിൽ ടവറിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 18, 2023, 5:46 p.m. | Koothattukulam