.

കൂത്താട്ടുകുളം : ആർ.എൽ.വി. ഫ്രണ്ട്സ് വർണ്ണമഴ 2023 ചിത്രകലാ ക്യാമ്പ് നടന്നു.

കൂത്താട്ടുകുളം : ഗ്രാമങ്ങളിൽ വേദികളൊരുക്കി ചിത്രകലയിലെ വ്യത്യസ്ത രീതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള വർണ്ണമഴ ചിത്രകലാ ക്യാമ്പ് തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാരംഭിച്ചു. കിഴകൊമ്പിൽ നടന്ന ആർ.എൽ.വി. ഫ്രണ്ട്സ് വർണ്ണമഴ 2023 പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ചിത്രകലാ സംഘങ്ങൾ പങ്കെടുത്തു. കിഴകൊമ്പ് തളിക്കുന്ന് എൻ.എസ്.എസ്. ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ആർ.എൽ.വി. ഫ്രണ്ട്സ് സംഘടനാ പ്രസിഡന്റ് റ്റി പി മണി അമ്പലമേട് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ചിത്രകാരി വിജയകുമാരിക്ക് ക്യാൻവാസ് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മുഖ്യസന്ദേശം നൽകി. കൗൺസിലർ പി ജി സുനിൽകുമാർ, ബേബി മണ്ണത്തൂർ, വിജയനാഥൻ നായർ, സുരേന്ദ്രൻ നായർ, സുരേഷ് കുമാർ, എൻ സി വിജയകുമാർ, തോമസ് രാമപുരം എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളത്തേയും പരിസര പ്രദേശങ്ങളിലേയും പൈതൃക കേന്ദ്രങ്ങൾ, വിനോദ സഞ്ചാരസ്ഥലങ്ങൾ, കാർഷിക കേന്ദ്രങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവിടങ്ങളിൽ സംഘമെത്തി ദൃശ്യങ്ങൾ ക്യാൻവാസിലാക്കി. കൂത്താട്ടുകുളത്തിന്റെ ദൃശ്യഭംഗി നിറഞ്ഞ ചിത്രങ്ങളുടെ പ്രദർശനം ടൗൺഹാളിൽ നഗരസഭയുടെ സഹകരണത്തോടെ നടത്തുമെന്ന് ഭാരവാഹികളായ ബേബി മണ്ണത്തൂർ, റ്റി.പി. മണി എന്നിവർ പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 18, 2023, 9:23 p.m. | Koothattukulam