.

കൂത്താട്ടുകുളം : രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയത്തിൽ ആഹ്ളാദം പങ്കിട്ട് ബി ജെ പി മുനിസിപ്പൽ സമിതി പ്രകടനവും യോഗവും ചേർന്നു.

കൂത്താട്ടുകുളം : മുനിസിപ്പൽ ജനറൽ സെക്രട്ടറി മധു കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം അടിപാറ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി പിറവം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എം എ ജീമോൻ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് നിരപ്പേൽ, ശ്രീജിത് നാരായണൻ, സജിമോൻ, പി എസ് ഷാജി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 4, 2023, 7:07 p.m. | Koothattukulam