.

#koothattukulam

കൂത്താട്ടുകുളം: ശ്രീനാരായണ ഗുരു ജയന്തി ആചരിച്ചു

കൂത്താട്ടുകുളം കിഴകൊമ്പ് 871-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ 167-ാമത് ശ്രീനാരായണ ഗുരു ജയന്തി സ ആചരിച്ചു. ശ്രീ കാർത്തികേയ ഭജന സമാജം ക്ഷേത്ര ചടങ്ങുകൾ രാവിലെ 5.30ന് ആരംഭിച്ചു. രാവിലെ10ന് ആരംഭിച്ച പൊതുസമ്മേളനം നിയുക്ത യോഗം ബോർഡ് മെമ്പർ ക്രൂത്താട്ടുകുളം യൂണിയൻ) എൻ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.ചന്ദ്രശേഖരൻ ജയന്തി ദിന സന്ദേശവും വിദ്യഭ്യാസ പുരസ്‌ക്കാര വിതരണവും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.റ്റി.രാജേഷ് അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ പി.സി ഭാസ്കരൻ , മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സി.എൻ. ശിവരാജൻ, എൻ.എം സതീശൻ ,വനിതാ സംഘം പ്രസിഡന്റ് ഓമന കൃഷ്ണൻ, സെക്രട്ടറി ഷൈല വിശ്വനാഥൻ എന്നിവർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ഡോ. രാഹുൽ ഷാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ.ഷിബു കൃതജ്ഞതയും രേഖപ്പെടുത്തി.

LifeKochi Web Desk | Aug. 23, 2021, 8:36 p.m. | Koothattukulam