.

കൂത്താട്ടുകുളം : 2024 മാർച്ചിൽ കേരളം സമ്പൂർണ്ണ സ്വാന്തന പരിചരണ സംസ്ഥാനമായി മാറുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് .

കൂത്താട്ടുകുളം : സന്തുല ആശുപത്രിയും കോലഞ്ചേരി മെഡിക്കൽ കോളേജും സഹകരിച്ച് നടപ്പിലാക്കുന്ന അർബൻ ഹെൽത്ത് സെന്ററും സന്തുല ആശുപത്രി പ്രസിഡന്റ് ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ ജന്മദിനാഘോഷവും, സന്തുല ആശുപത്രി വാർഷികവും, വടകര സന്തുല ആശുപത്രിയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോർജ്. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് കൗൺസിലർ മരിയ ഗൊരോത്തി, കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറി ജോയി പി ജേക്കബ്, സന്തുല വൈസ് പ്രസിഡന്റ് തോമസ് പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. സന്തുല ഡയറക്ടർ ഫാ. എഡ്വേർഡ് ജോർജ് സ്വാഗതമാശംസിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 29, 2023, 12:30 a.m. | Koothattukulam