.

കൂത്താട്ടുകുളം : ശ്രീനാരായണ ധർമ്മപരിപാലനയോഗം ശാഖ ഗുരുദേവ ക്ഷേത്രത്തിൽ താലപ്പൊലി രഥ ഘോഷയാത്ര നടന്നു.

കൂത്താട്ടുകുളം : ശ്രീനാരായണ ധർമ്മപരിപാലനയോഗം ശാഖ ഗുരുദേവ ക്ഷേത്രത്തിൽ പന്ത്രണ്ടാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവത്തിൻ്റെ നാലാം ദിനമായ ഞായറാഴ്ച്ച ഗുരുദേവക്ഷേത്ര അംഗണത്തിൽ നിന്നും ആരംഭിച്ച താലപ്പൊലി രഥ ഘോഷയാത്ര, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ടമേളം, ആട്ട കാവടി, ശിവപാർവതി കുടുംബം, മയൂര നൃത്തം, എന്നിവയുടെ അകമ്പടിയോടെ മംഗലത്തുതാഴം, അരഞ്ഞാണി മാരുതി ആറുകാലി എന്നീ കുടുംബ യൂണിറ്റുകളുടെയും, എസ്എൻഡിപി യോഗം കൂത്താട്ടുകുളം യൂണിയൻ്റെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാമപുരം കവല ചുറ്റി ഗുരുദേവക്ഷേത്രാങ്കണത്തിൽ തിരികെ എത്തിച്ചേർന്നു. എസ്എൻഡിപി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡൻറ് പി ജി ഗോപിനാഥ് സെക്രട്ടറി സി പി സത്യൻ, വനിതാ സംഘം പ്രസിഡൻറ് ഷീല സാജു, ശാഖാ പ്രസിഡൻറ് ഡി സാജു വൈസ് പ്രസിഡൻറ് പി എം സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ്, യൂണിയൻ കമ്മിറ്റിയംഗം വി എൻ രാജപ്പൻ,ക്ഷേത്രം മേൽശാന്തി എം കെ ശശിധരൻ ശാന്തി, ഭരണസമിതി അംഗങ്ങളായ ടി എൻ സുരേന്ദ്രൻ, എൻ എം ഷിജു, മോഹൻദാസ്, ബിജു സ്റ്റാർ പ്ലാസ്റ്റ്, വി ജെ ശശിധരൻ, ഷൈൻ കക്കാട്ടുപള്ളി, രമാ വിശ്വൻ, ജ്യോതി അനിൽ, സി എ തങ്കച്ചൻ, പ്രിൻസ് നായരായണൻ, വനിതാ സംഘം പ്രസിഡൻറ് മായ അനില്‍, സെക്രട്ടറി ഡെൽമ, വനിതാ സംഘം വൈസ് പ്രസിഡൻറ് ബിന്ദു ഷിജു എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നല്കി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 4, 2023, 7:23 p.m. | Koothattukulam