.

#koothattukulam

കൂത്താട്ടുകുളം: പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് 20 ദിവസം നീണ്ടു നിൽക്കുന്ന സേവാ സമർപ്പൺ അഭിയാന് തുടക്കമായി...

കൂത്താട്ടുകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാൾ ദിനമായ ഇന്ന് 20 ദിവസം നീണ്ടു നിൽക്കുന്ന "സേവാ സമർപ്പൺ അഭിയാൻ " ന് തുടക്കമായി. പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടും പായസ വിതരണം നടത്തിയും ബി ജെ പി കൂത്താട്ടുകുളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ പ്രധാനമന്ത്രിയ്ക്ക് ആശംസാ കാർഡുകളയച്ചു. കൂത്താട്ടുകുളം പോസ്റ്റാഫീസിനു മുന്നിൽ നടന്ന പരിപാടി ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം എം.ഡി ദിവാകരൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ അഡ്വ. എം.എ. ജീമോൻ അദ്ധ്യക്ഷത വഹിച്ചു. പായസ വിതരണം ജില്ലാ സമിതിയംഗം പി.ആർ. വിജയകുമാർ നിർവഹിച്ചു. എൻ.ആർ ശ്രീകുമാർ, കെ.എൻ. രാജേഷ്, വി.എം. ബിനോയി, ഇ.കെ. മോഹനൻ, ബിജു കെ. മാത്യു, എം.കെ. രാജപ്പൻ, ബേബി പോൾ, എ.കെ രാജൻ, എം.ജി. സുനിൽ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Sept. 17, 2021, 2:05 p.m. | Koothattukulam