.

കൂത്താട്ടുകുളം : കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ 39-ാം ചരമദിനാചരണം നടന്നു.

കൂത്താട്ടുകുളം : സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ YMCA ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ്‌ അംഗം എ എസ് രാജൻ ഉദ്‌ഘാടനം ചെയ്തു. അംബിക രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ പി എം സ്വാഗതം പറഞ്ഞു. മുൻ ലോക്കൽ സെക്രട്ടറി എ കെ ദേവദാസ് പതാക ഉയർത്തി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാബു വർഗീസ്, ബീന സജീവൻ, ബാബു ജേക്കബ്, AIYF മണ്ഡലം പ്രസിഡന്റ്‌ ബിജോ പൗലോസ്, എം മോഹനൻ, ലോട്ടറി തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറി എബി കെ എ, ഫാർമേഴ്‌സ് ബാങ്ക് ബോർഡ്‌ അംഗം അംബുജാക്ഷിയമ്മ, AIYF മേഖല കമ്മിറ്റിയഗം ജോജോ മാത്യു, ശ്യാം ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 27, 2023, 6:36 p.m. | Koothattukulam