.

കൂത്താട്ടുകുളം : ചെള്ളയ്ക്കപ്പടി സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ (CCRA) യുടെ 5 മത് വാർഷിക ആഘോഷവും പൊതുയോഗവും നടന്നു.

കൂത്താട്ടുകുളം : CCRA പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ബിജോ പൗലോസ് സ്വാഗതം പറഞ്ഞു. അനൂപ് ജേക്കബ് MLA ഉദ്ഘാടനം നർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. കൗൺസിലർ ജിജോ T ബേബി, മേഖല റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ P G സുനിൽകുമാർ , പ്രസിഡന്റ് ബേബി ആലുങ്കൽ, EDDRAC ജനറൽ സെക്രട്ടറി ജയ്സൺ വേതാനിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എബ്രാഹം തേമസ് കുടിലിൽ നന്ദി പറഞ്ഞു. കുടംബാംഗങ്ങളുടെ കലാ കായിക മത്സരങ്ങളും സ്നേഹ വിരുന്നും നടത്തപ്പെട്ടു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് - പ്രകാശ് PP പുതുക്കുളത്തിൽ , സെക്രട്ടറി - ബാബു വർഗീസ് കുന്നുമ്മേൽ, ട്രഷറർ - അമ്പിളി അബീഷ് വെച്ചുകെട്ടിക്കൽ എന്നിവരെ തെരഞ്ഞെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 5, 2023, 12:38 p.m. | Koothattukulam