.

കൂത്താട്ടുകുളം : ബിജെപി സർക്കാരിൻറെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും വർഗീയയ്ക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ജില്ല പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി.

കൂത്താട്ടുകുളം : ഓഗസ്റ്റ് 9ന് വൈറ്റിലയിൽ മഹാധർണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജില്ല പ്രചരണ ജാഥയ്ക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. ജില്ലയിലെ രണ്ട് ജാഥകൾക്ക് കെ കെ ഇബ്രാഹിംകുട്ടി, പിആർ മുരളീധരൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. കൂത്താട്ടുകുളത്ത് നൽകിയ സ്വീകരണത്തിൽ യോഗത്തിൽ കെ ചന്ദ്രശേഖരൻ അധ്യക്ഷനായി. സണ്ണി കുര്യാക്കോസ്, കെ എസ് രാജൻ, പിസി ഭാസ്കരൻ, ബാബു പള്ളിക്കാപറമ്പിൽ, വിജയ ശിവൻ, എം എം ഗോപി, ജാഥ അംഗങ്ങളായ കെ എൻ ഗോപി, പി എസ് മോഹനൻ, രാജു തെക്കൻ, മണി സക്കർ, എം എ ഷാജി തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 2, 2023, 7:51 p.m. | Koothattukulam