.

കൂത്താട്ടുകുളം : വിലക്കയറ്റത്തിനെതിരെയും , സപ്ലെകോയിൽ സബ്സിഡി സാധനങ്ങൾ ലഭിക്കാത്തതിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ജേക്കബ്) കൂത്താട്ടുകുളം മണ്ഡലം കമ്മീറ്റി ധർണ നടത്തി.

കൂത്താട്ടുകുളം : സപ്ലെകോയുടെ പീപ്പിൾ ബസാറിന് മുന്നിൽ നടത്തിയ സമരം കെ.റ്റി.യു.സി. (ജേക്കബ്) സംസ്ഥാന പ്രസിഡൻ്റ് എം എ ഷാജി ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം പിടിച്ചു നിർത്താൻ ഗവൺമെന്റ് ആവശ്യമായ ഫണ്ട് നൽകി അവശ്യസാധനങ്ങൾ സപ്ലെകോ വഴി വിതരണം ചെയ്യണമെന്നും, പച്ചക്കറിയുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഹോർട്ടികോർപ് വഴി പച്ചക്കറികൾ കർഷകരിൽ നിന്ന് സ്വരൂപിച്ച് പൊതുമാർക്കറ്റിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ പചക്കറി വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് എൻ.കെ.ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഹൈപ്പവർ കമ്മിറ്റിയംഗം ജോഷി കെ പോൾ മുഖ്യ പ്രഭാഷണം നടത്തി. ജോണി കണിയാമറ്റം, സി എ തങ്കച്ചൻ, സി പി ജോസ്, സെനീഷ് എം ജോസഫ്, എം ആർ സജീവൻ, വി കെ ഉഷ, ബാലകൃഷ്ണ ശർമ, അനീഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 4, 2023, 6:50 p.m. | Koothattukulam