.

കൂത്താട്ടുകുളം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) ജീല്ലാ വാഹന ജാഥ കൂത്താട്ടുകുളത്ത് സമാപിച്ചു.

കൂത്താട്ടുകുളം : സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകരണ ജീവനക്കാർ ആഗസ്റ്റ് 18 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടി ആയാണ് ജാഥ സംഘടിപ്പിച്ചത്. KCEU ജില്ലാ സെക്രട്ടറി സി പി അനിൽ ക്യാപ്റ്റൻ ആയുള്ള ജാഥ ആഗസ്റ്റ് 9 ന് ചെറായിൽ നിന്നും CITU ജീല്ലാ സെക്രട്ടറി PR മുരളിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം കൂത്താട്ടുകുളത്ത് സമാപിച്ചു. സമാപനയോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി KB ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പ്രദീപ് കൃഷ്ണൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി PP പ്രകാശ് സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് PT അജിത്, TR സുനിൽ, EV ഷീല , PE ബേബി, KS അജയകുമാർ, PS അജയകുമാർ, PS ഗോപാലൻ, TA ജയരാജ്, R അനീഷ്, M V ഷൈലജ, PM ഹരികുമാർ , ClTU ഏരിയാ പ്രസിഡന്റ് സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് , PK രാജു എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 12, 2023, 4:22 p.m. | Koothattukulam