.

#koothattukulam

കൂത്താട്ടുകുളം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 'ജീവിത സമരം' സംഘടിപ്പിച്ചു

എല്ലാ ദിവസവും കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം മുൻസിപ്പൽ ഓഫീസിന് മുന്നിൽ ജീവിത സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്‌ ബസന്ത് മാത്യു സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.പി. ജോണി, വൈസ് പ്രസിഡന്റ്‌ ജോസ് തോമസ്, ട്രഷറർ വി.എൻ. രാജപ്പൻ എന്നിവർ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | Aug. 3, 2021, 4:23 p.m. | Koothattukulam