.

കൂത്താട്ടുകുളം : നഗരസഭ ഇരുപതാം ഡിവിഷൻ തളിക്കുന്നിൽ SSLC , +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കൂത്താട്ടുകുളം : SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഉത്രജ ജയേഷ് ചെറുക്കുന്നേൽ, ആകാശ് ജോൺസൺ ചൊറിയംമാക്കിൽ, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ആൽഫ മറിയം ജോസ് , CBSE +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ അക്ഷയ ബിജു എന്നിവരെ കൗൺസിലർ റോബിൻ വൻനിലം മെമെന്റോ നല്കി ആദരിച്ചു. CPM ബ്രാഞ്ച് സെക്രട്ടറി കെ എം സുജാത വിജയികൾക്ക് ഉപഹാരം നൽകി യോഗത്തിൽ ഷീബ രാജു, CR രാജു , KV മനോജ് തുടങ്ങിയവർ സന്നിഹിതരായി. കൂടുതൽ വിവരങ്ങൾ കൗൺസിലർ റോബിൻ വൻനിലം, CPM ബ്രാഞ്ച് സെക്രട്ടറി കെ എം സുജാത, സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷീബ രാജു, വിദ്യാർത്ഥികളായ ഉത്രജാ ജയേഷ് , ആകാശ് ജോൺസൻ, അക്ഷയ ബിജു, ആൽഫ മറിയം ജോസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 18, 2023, 8:58 p.m. | Koothattukulam