.

കൂത്താട്ടുകുളം : ആയിരം വായനക്കുറിപ്പുകൾ പ്രകാശിപ്പിച്ച്, ഗവ.സ്കൂളിൽ വായന വർഷത്തിനു തുടക്കമായി.

കൂത്താട്ടുകുളം : സ്കൂൾ തുറന്നപ്പോൾ മുതൽ കുട്ടികൾ വായിച്ച ആയിരത്തോളം പുസ്തകങ്ങളുടെ വായനക്കുറിപ്പ് പ്രകാശനവുമായി ഗവ യു പി സ്കൂളിൽ വായന വർഷാരംഭം ശ്രദ്ധേയമായി. ഒരു വർഷം നീളുന്ന വായനവർഷം വായന പരിപോഷണ പരിപാടികളിലൂടെ ഏറ്റവുമധികം പുസ്തകം വായിക്കുന്നവർക്ക് എല്ലാ മാസവും പുരസ്കാരം നൽകും. ഒരു വർഷം കൊണ്ട് നൂറിലധികം പുസ്തകം വായിക്കുന്നവർക്ക് സൗജന്യ പഠനയാത്രയും, ബംബർ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂത്താട്ടുകുളം ബിആർസി തല വായനോത്സവവും പി എം പണിക്കർ അനുസ്മരണവും നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. എം കെ ഹരികുമാർ അധ്യക്ഷനായി, വായനക്കുറിപ്പുകൾ കവിയത്രി ഉത്രജ ജയേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി വായനദിന സന്ദേശം നൽകി. ബിപിസി കെ ബി സിനി പദ്ധതി വിശദീകരിച്ചു. കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുമായി സഹകരിച്ച് വർഷം മുഴുവൻ നീളുന്ന വായന പരിപോഷണ പരിപാടി ഗ്രന്ഥശാല പ്രസിഡൻ്റ് സി എൻ പ്രഭ കുമാർ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപകരായ ആർ വത്സലാ ദേവി, എ വി മനോജ്, സി പി രാജശേഖരൻ, ഹെഡ്മിസ്ട്രസ് ടി വി മായ, സി എച്ച് ജയശ്രി, മിനിമോൾ എബ്രാഹം, കൺവീനർമാരായ കെ ജി മല്ലിക, സുവർണ നാരായണൻ ബിസ്മി ശശി, ഹണി റെജി, പ്രണവ് വികാസ്, ദേവനന്ദ എം നായർ, ശിവ പുണ്യ, അമേയ സുധീഷ്, ആഷ്ലി എൽദോ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 19, 2023, 6:37 p.m. | Koothattukulam