.

കൂത്താട്ടുകുളം : സിവിൽ സപ്ലൈസിന്റെ പീപ്പിൾസ് ബസാറിൽ ആവശ്യസാധനങ്ങളൊന്നും ഇല്ലാത്തതിൽ പ്രതിഷേധിച്ച് UDF കൗൺസിലർമാർ ധർണ്ണ നടത്തി.

കൂത്താട്ടുകുളം : നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലവർദ്ധന നേരിടുന്നഘട്ടത്തിൽ വിലനിലവാരം പിടിച്ച് നിർത്താൻ പൊതുവിപണിയിൽ ഇടപെടേണ്ട സിവിൽ സപ്ലൈസ് കോർപറേഷൻ പരാജയമായി മാറുകയാണ് എന്ന് ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ പറഞ്ഞു. ധർണ്ണ സമരത്തിൽ ബേബി കീരാംതടം, C A തങ്കച്ചൻ, P C ഭാസ്ക്കരൻ , ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി ബേബി, സാറാ T S ,ലിസി എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 7, 2023, 5:14 p.m. | Koothattukulam