.

കൂത്താട്ടുകുളം : കൃഷി ഭവന്റെ നേതൃത്വത്തിൽ ജൂൺ 30 വെള്ളിയാഴ്ച്ച രാവിലെ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി.

കൂത്താട്ടുകുളം : സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ഷാനവാസിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ഞാറ്റുവേല ചന്തയുടെയും, ഓണത്തിന് ഒരു മുറം പച്ചക്കറി തൈകളുടെയും, പച്ചക്കറി വിത്ത് പാക്കറ്റുകളുടെയുo വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. കൂടാതെ വേരു പിടിപ്പിച്ച കുരുമുളക് വള്ളികൾ വിതരണം ചെയ്തു . യോഗത്തിൽ കൗൺസിലർമാരായ അംബിക രാജേന്ദ്രൻ, ജോൺ എബ്രഹാം. ബേബി ജോൺ, റോബിൻ ജോൺ,സിബി കൊട്ടാരം, അനിൽ കരുണാകരൻ, ഷിബി ബേബി, ജിഷ രഞ്ജിത്ത്, ഷമോൾ സുനിൽ,സുമ വശ്വംഭരൻ, ലിസി ജോസ്, മരിയ ഗോരോത്തി, സാറ ടി എസ്, കൃഷി ഓഫീസർ എൽദോസ് പി സി എന്നിവർ പ്രസംഗിച്ചു. റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സ്കറിയ മഴകാല പച്ചക്കറി കൃഷി പരിചരണം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 30, 2023, 4:25 p.m. | Koothattukulam