.

കൂത്താട്ടുകുളം : കൃഷ്ണഗീതികളാൽ ഗ്രാമീണ ക്ഷേത്രാങ്കണങ്ങൾ അമ്പാടിയാക്കി കൃഷ്ണ, രാധമാരുടെ നേതൃത്വത്തിൽ ഉറിയടിയും ഗോപൂജയും നടന്നു.

കൂത്താട്ടുകുളം : കാരമല പൂതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗോപൂജയ്ക്ക് മേല്‍ശാന്തി രാകേഷ് നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്രഭാരവാഹികളായ റ്റി.ആർ.അജി, പി.ആർ. അരുണ്‍കുമാര്‍ , അക്കീരമൺ നമ്പൂതിരി, പി.എം.വിനോജ്, പി.കെ. രാജീവ് , ഇ.കെ. സോമന്‍, ബി. സുനില്‍കുമാര്‍ , പി.കെ.പ്രകാശ് , സനില്‍ സാജു , ചന്ദ്രശേഖരനായര്‍, ഗീതാ ശശി, ശ്രീകലടീച്ചര്‍, മിനി പ്രകാശ്, അഖില്‍ പ്രകാശ്, ഗോപു രാജു , അനന്ദു പ്രകാശ് എന്നിവർ സംസാരിച്ചു. ഹരിനാമ കീർത്തനങ്ങളോടെയാരംഭിച്ച ഉറിയടിക്ക് എസ്.ദീപക്, ശ്രീജിത്ത് ചന്ദ്രൻ, രാഹുൽ രാധാകൃഷ്ണൻ, പി.എം. മനോജ്, എൻ.കെ.അഭിലാഷ് എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 5, 2023, 12:08 a.m. | Koothattukulam