.

#koothattukulam

കൂത്താട്ടുകുളം: മെഡിക്കൽ സൂപ്രണ്ടിന്റെ നടപടിക്കെതിരേ യൂത്ത് കോൺഗ്രസ് സമരം നടത്തി.

കൂത്താട്ടുകുളം: കോവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥയിൽ ആയ സാഹചര്യത്തിൽ നഗരസഭ ഏർപ്പെടുത്തിയിരുന്ന C H C യുടെ ആംബുലൻസ് മാറിക പള്ളിയിലെ സഭ പ്രശ്നത്തിന്റെ പേരിൽ പോലീസിന് വീട്ടുകൊടുത്ത മെഡിക്കൽ സൂപ്രണ്ടിന്റെ നടപടിക്കെതിരേ യൂത്ത് കോൺഗ്രസ് സമരം നടത്തി. ഇന്ന് ആശുപത്രി ലാബിൽ ടെസ്റ്റ് ചെയ്യാനായും DCC യിലും എത്തിയ രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. പല രോഗികളും വാഹനങ്ങൾ കിട്ടാതെ വലഞ്ഞു. എന്നീ ആരോപണങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെൻ കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി സി ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി. ജീജോ ടി. ബേബി, റോയി ഇരട്ടയാനിക്കൽ, ഷാജി കെ സി, ജിനീഷ് വൻനിലം എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | Aug. 28, 2021, 8:32 p.m. | Koothattukulam