.

കൂവപ്പടി : ബാല ചിത്രകാരനായിരുന്ന ക്ലിൻറ് സ്മരണയിൽ കോടനാട് വേറിട്ട ശിശുദിനാഘോഷം നടന്നു.

കൂവപ്പടി : ശൈശവത്തിൽ പൊലിഞ്ഞ പ്രശസ്ത ബാല ചിത്രകാരനായിരുന്ന  ക്ലിന്റിനെ സ്മരിച്ചുകൊണ്ട് കോടനാട് ബസേലിയോസ് പബ്ലിക് സ്കൂളിൽ നടത്തിയ ശിശുദിനാഘോഷം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. ക്ലിന്റിന്റെ മാതാവ് ചിന്നമ്മ ജോസഫ് ദീപം തെളിച്ചാണ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തത്. വർണ്ണ ബലൂണുകളോ കൊടികളോ ഇല്ലാതെ സ്കൂളിലെ ഏഴാം ക്ലാസിന് താഴെയുള്ള കുട്ടികൾ വരച്ച ഇരുന്നൂറോളം ചിത്രങ്ങൾ തൂക്കിയ തോരണം കൊണ്ടും റോസാപ്പൂക്കൾ കൊണ്ടും കുട്ടികൾ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ചിത്രകലയിലെ അത്ഭുത ബാലനായ ക്ലിന്റ് വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു.  ഇതിലെ ഓരോ ചിത്രങ്ങളുടെയും വൈകാരിക തലങ്ങൾ കുട്ടികൾക്കു മുമ്പിൽ പങ്കുവച്ചായിരുന്നു ചിന്നമ്മ ജോസഫിന്റെ പ്രഭാഷണം. ആൻറണി എബ്രഹാം അധ്യക്ഷത വഹിച്ചു. ഏഴു വയസ്സിൽ 25000 ചിത്രങ്ങൾ വരച്ച അത്ഭുത ബാലന്റെ കഥകൾ കുട്ടികൾക്ക് ഏറെ കൗതുകവും പുതിയൊരു അനുഭവവുമായി. തോമസ് പോൾ റമ്പാൻ സ്കൂൾ മാനേജർ, രതി നാരായണൻ മാധ്യമ പ്രവർത്തക, "കാട്ടിലെ കണ്ണൻ"  അനിമേഷൻ പരമ്പര നിർമ്മിച്ച ജയദീപ് കോതമംഗലം, വാർഡ് മെമ്പർ സാംസൺ ജേക്കബ്, പ്രിൻസിപ്പൽ മിനി നായർ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Nov. 15, 2023, 11:44 p.m. | Koovappady