.

കൂവപ്പടി : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കൂവപ്പടി ബത്‌ലഹേം അഭയ ഭവനിലെ അന്തേവാസികളോടൊപ്പം സ്വാതന്ത്യദിനം ആഘോഷിച്ചു.

കൂവപ്പടി : കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ രാജ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ട. എസ് ഐ സലീം പുത്തുക്കാടന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കെ എസ് പി പി ഡബ്ല്യു എ എറണാകുളം റൂറൽ പ്രസിഡന്റ് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ടോമി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി എ മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. കൺവീനർ പി എം ബേബി, വൈസ് പ്രസിഡന്റ് ഗോപാലൻ നായർ, അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കോഡിനേറ്റർ ജോസ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോലീസ് മെഡൽ നേടിയ കൊച്ചി സിറ്റി എ സി പി രാജ്‌കുമാറിനെ ചടങ്ങിൽ ആദരിച്ചു. കെ എസ് പി പി ഡബ്ല്യു എ ജില്ലാ ട്രഷറർ കെ എസ് സലീം കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ഗാനമേള, അന്തേവാസികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Aug. 15, 2023, 11:04 p.m. | Koovappady