.

കോതമംഗലം : മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രീൻ വിഷൻ കേരള ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

കോതമംഗലം : ഗാന്ധി സ്‌ക്വാറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യം സദസ്സിന് മേഖല പ്രസിഡൻറ് മാത്യു നിരവത് അധ്യക്ഷത വഹിച്ചു. മണിപ്പൂരിൽ കലാപം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരമായിഇടപ്പെടണമെന്ന് ഗ്രീൻ വിഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം അഡ്വ. ജോണി മെതിപാറ തിരികൾ തെളിയിച്ചു സദസ്സ്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഐപ്പ് ജോൺ കല്ലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ജെയിംസ് കോറമ്പേൽ, ജോൺസൺ കറുകപ്പിള്ളിൽ, ജോസഫ് ആന്റണി, ജിജി പുളിക്കൽ, ജോയി പനയ്ക്കൽ, റെജി വാരിക്കാട്ട്, ജോണി കണ്ണാടൻ, വിൽസൺ കെ തോമസ്, ജോയ് പടയാട്ടിൽ, ജോസ് കൈതമന, പി എക്സ് പോൾ, ബി കെ ജോസഫ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിയാസ്.

LifeKochi Web Desk | July 27, 2023, 5:43 p.m. | Kothamangalam