.

കോതമം​ഗലം: മീരാൻ ഹാജിയാരുടെ സ്വന്തം ഗരീബ് നിവാസ് ഹോട്ടലി​ന്റെ കഥ...

കോതമം​ഗലം: 1970 കാലഘട്ടങ്ങളിൽ ബോംബെയിൽ എത്തിയ പരേതനായ കോട്ടപടി മീരാൻ ഹാജിയാർ അവിടെ തുടങ്ങിയ സാധുജന ഭോജന ശാലയാണ് ഗരീബ് നിവാസ് ഹോട്ടൽ. അക്കാലങ്ങളിൽ എറണാകുളം ജില്ലയിൽ നിന്നും, പ്രത്യേകിച്ച് കോതമംഗലത്തെ പരിസരപ്രദേശങ്ങളിൽ നിന്നും ഗൾഫ് നാടുകളിലേക്ക് പോകുന്നവർക്ക് ഒരു ഇടത്താവളം എന്ന നിലയിൽ ഒരുപാട് പ്രയോജനം ലഭിച്ച ഇടം കൂടിയായിരുന്നു ഗരീബ് നിവാസ് ഹോട്ടൽ. ഇന്നും ഗരീബ് നിവാസ് ഹോട്ടലി​ന്റെ പ്രസക്തിയെക്കുറിച്ച് ബോംബെ നിവാസികളും നാട്ടുകാരും ഓർമ്മിക്കുന്നുണ്ട്. പി പി മീരാൻ ഹാജിയുടെ മൂത്തമകനായ പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, മീരാൻ ഹാജിയുടെ ഇളയ മകൻ പി എം അഷ്റഫ്, ഗരീബ് നിവാസ് ഹോട്ടൽ അവസാനഘട്ടത്തിൽ നടത്തിരുന്ന ഹമീദ് ബോംബൈ, പൊതുപ്രവർത്തകനും പഴയകാല പ്രവാസിയുമായ പി എം അഷ്റഫ് ചക്കര എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വിശേഷങ്ങളുമായി ലൈഫ്കൊച്ചി കോതമംഗലം റിപ്പോർട്ടർ പി എച്ച് ഷിയാസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 30, 2022, 5:06 p.m. | Kothamangalam