.

#kochi news

കെ.എസ്.എച്ച്.ജി.ഒ.എ കൊച്ചി മേഖല ധർണ്ണ നടത്തി

പന്തൽ അലങ്കാരം, ശബ്ദവും വെളിച്ചവും ഈ മേഖലയെ ആശ്രയിച്ച് മാത്രം ഉപജീവനം നടത്തുന്നവരുടെ കൂട്ടായ്മയായ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ധർണ നടത്തുന്നതിന്റെ ഭാഗമായി പള്ളുരുത്തി രാമേശ്വരം വില്ലജ് ഓഫീസിനു മുൻവശം ധർണ നടത്തി. 'സംരക്ഷിക്കുക ഞങ്ങളെയും' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാരുന്നു പ്രതിഷേധം. മുൻകേന്ദ്ര മന്ത്രി പ്രൊഫ.കെ.വി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെഎസ്എച്ജിഒഎ ജില്ലാ വൈസ് പ്രസിഡൻ്റ് പി.ഇ. കുഞ്ഞുമോൻ, കെഎസ്എച്ജിഒഎ ജില്ല സെക്രട്ടറി എം.ആർ. നിജു എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | July 7, 2021, 7:31 p.m. | Palluruthy