.

#dyfi

#Kothamangalam

കോതമം​ഗലത്ത് കെ.എസ്.യു. ബിരിയാണി ചലഞ്ചിലൂടെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി

കോതമംഗലത്ത് കെ.എസ്.യു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം ‍ഉപയോ​ഗിച്ച് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി. കെ.എസ്.യു സംസ്ഥാന ജനറൽ സെകട്ടറി അനൂപ് ഇട്ടൻ നടത്തുന്ന "നമുക്കും ഒരുക്കാം അവര്‍ പഠിക്കട്ടെ" എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അങ്കമാലി എംഎൽഎ റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി. ബാബു, എ.ജി. ജോർജ്, എം.എസ്. എൽദോസ്, അബു മൊയ്‌ദീൻ പി എസ് എം സ്വാദിഖ്, എബി എബ്രഹാം, പി.എ.എം ബഷീർ, അഡ്വ. സിജു എബ്രഹാം, ഷമീർ പനക്കൽ, പി.എ. പാദുഷ, ജോബി ജേക്കബ്, സലിം മംഗലപ്പാറ, പി.എം നവാസ്, അനൂപ് കാസിം, അസ്‌ലം കബീർ, ബേസിൽ തണ്ണിക്കോട്ട് , ബേബി സേവ്യർ, എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | July 11, 2021, 5:19 p.m. | Kothamangalam