.

കുമ്പളങ്ങി : കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മൗന ജാഥ നടന്നു.

കുമ്പളങ്ങി : അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് പി ജെ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. CPM ലോക്കൽ കമ്മറ്റി സെക്രട്ടറി ജയ്സൺ ടി ജോസ്, സെൻ്റ്. ജോസഫ് പള്ളി ഇടവക വികാരി ഫാ. ആൻ്റണി നെടുംപറമ്പിൽ, CPI കൊച്ചി മണ്ഡലം കമ്മറ്റി മെമ്പർ കെ കെ ഭാസ്ക്കരൻ, CMP ജില്ലാ സെക്രട്ടറി പി രാജേഷ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം മേരി ഹർഷ, നാഷനിലിസ്റ്റ് കേരള കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഷാജി നിരവത്ത്, ഇസ്ലത്തർ ഇസ്ലാം ജുമ്മാ മസ്ജീദ് കമ്മറ്റി പ്രസിഡൻ്റ് കബീർ, പഞ്ചായത്ത് പ്രസിഡൻ്റ് ലീജ തോമസ് ബാബു, കുമ്പളങ്ങി മണ്ഡലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബേസിൽ ചേന്ദാംപ്പള്ളി, കൊച്ചി മണ്ഡലം UDF ചെയർമാൻ ജോൺ പഴേരി, DCC സെക്രട്ടറിമാരായ എം പി ശിവദത്തൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ദിലീപ് കുഞ്ഞുകുട്ടി, കോൺഗ്രസ് നേതാക്കളായ ഷാജി കുറുപ്പശ്ശേരി, നെൽസൻ കോച്ചേരി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്പി എ സഗീർ, ജോസഫ് മാർട്ടിൻ, സി സി ചന്ദ്രൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറി, സൂസൻ ജോസഫ്, ബിജു തത്തമംഗലത്ത് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 21, 2023, 12:38 a.m. | Kumbalangy