.

കുമ്പളങ്ങി : പൊതു കളി സ്ഥലത്ത് അറവു ശാല നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ DYFI യുടെ നേതൃത്വത്തിൽ ഗോളടിച്ച് പ്രതിഷേധിച്ചു.

കുമ്പളങ്ങി : യുവാക്കളുടെ ചിരകാല സ്വാപ്നമായ പൊതു കളിസ്ഥലത്തിനായി കല്ലഞ്ചേരി പ്രദേശത്ത് 2.39 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരേക്കറോളം ഭൂമി അറവു ശാല നിർമ്മിക്കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. സർക്കാർ ആശുപത്രി പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു. പഞ്ചായത്തിനു മുന്നിൽ നടന്ന ധർണ്ണയും ഗോളടിച്ച് പ്രതിഷേധവും പികെഎസ് ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ ജി സരുൺ DYFI കുമ്പളങ്ങി നോർത്ത് മേഖല സെക്രട്ടറി അധ്യക്ഷനായി. ജെയ്സൻ ടി ജോസ് കുമ്പളങ്ങി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് , എൻ എസ് സുനീഷ്, ജോബി പനക്കൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എൻ ടി സുനിൽ, അഡ്വ. പി സി അനന്തു DYFI കുമ്പളങ്ങി സൗത്ത് മേഖല സെക്രട്ടറി, സി ജെ ജോഷി, മിഥിൻ കെ തിലകൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 15, 2023, 6:21 p.m. | Kumbalangy