.

കുമ്പളങ്ങി : ഗ്രാമ പഞ്ചായത്ത് 13,14,15,16 വാർഡുകളിൽ ഓരു വെള്ളം കയറാതിരിക്കാൻ ഷട്ടർ സ്ലൂയിസ് നിർമ്മിക്കുന്നു.

കുമ്പളങ്ങി : വിവിധ വാർഡുകളിലുള്ള വീട്ടുകളിൽ ഓരു വെള്ളം കയറി വീടും പരിസരവും മുങ്ങിയിരിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. കുമ്പളങ്ങി പടിഞ്ഞാറൻ മേഖലകളിലൂടെ കടന്നുപോകുന്ന നാട്ടു തോട് കായലുമായി ബന്ധിപ്പിക്കുന്ന പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ചാലാ വീട്ടിൽ പരിസരം. ഓരു ജലം നാട്ടു തോടിലേക്ക് കയറുന്നത് തടയുന്നതിനായി കാലങ്ങളായി ബണ്ട് കെട്ടിയാണ് നടപടി സ്വീകരിച്ചിരുന്നത്. ഷട്ടർ സ്ളൂയിസിന്റെ നിർമ്മാണ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റെ് ലീജ തോമസ് ബാബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ സഗീർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞു കുട്ടി മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് മെമ്പർമാരായ ജാസ്മിൻ രാജേഷ്, ജേക്കബ്ബ് ബേസിൽ, ജെൻസി ആന്റെണി, ലില്ലി റാഫേൽ, ജോസി വേലിക്കകത്ത്, ജോസ് ജിബിൻ, ആന്റെണി പുത്തൻ വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 4, 2023, 11:21 p.m. | Kumbalangy