.

കുമ്പളങ്ങി : ഗ്രാമ പഞ്ചായത്ത്‌ പതിനാലാം വാർഡിൽ കുടുംബശ്രീ ബാലസഭയുടെ പ്ലോഗിങ് മാരത്തണും ശുചിത്വോത്സവ പ്രഖ്യപനവും നടത്തി.

കുമ്പളങ്ങി : പ്ലാസ്റ്റിക് മാലിന്യം നാടിനും ആരോഗ്യത്തിനും ഹാനികരമാണെന്നും അത് ക്യത്യമായി ശേഖരിച്ചു നിർമാർജനം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബാലസഭയിലെ കുട്ടികൾ ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ തയ്യാറായത്. ഇനിയും ജനങ്ങൾ പ്ലാസ്റ്റിക് കൃത്യമായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അത് വലിയ വിപത്തിലേയ്ക്ക് നയിക്കും എന്ന മുന്നറിയിപ്പും നൽകുകയുണ്ടായി. കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക് ഹരിത കർമ സേനയ്ക്ക് കൈമാറി. വാർഡ് മെമ്പർ അഡ്വ. മേരി ഹർഷ പ്ലോഗിങ് മാരത്തൺ ഉദ്‌ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ മെറ്റിൽഡ ജോയ് അധ്യക്ഷത വഹിച്ചു. ബാലസഭ റിസോഴ്സ് പേഴ്സൺ സ്മൃതി നേതൃത്വം നൽകി. ശോഭ ആന്റണി ഹരിത കർമ്മ സേനാംഗം ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 25, 2023, 10:52 p.m. | Kumbalangy