.

കുമ്പളങ്ങി : കാർഗിൽ വിജയദിനം ആഘോഷിച്ചു.

കുമ്പളങ്ങി : കാർഗിൽ വിജയ ദിനാഘോഷത്തിന്റെ ഭാഗമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ പാർക്കിൽ ഇന്ത്യൻ നേവിയുടെ വിവിധ വിഭാഗങ്ങൾ എത്തിച്ചേർന്ന് വൃക്ഷത്തൈകൾ നട്ടു. നേവൽ ഐ.ഇ.ടി.ടി. ജോയിൻ്റ് ഡയറക്ടർ ക്യാപ്റ്റൻ ഷിബു ദേവസ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ നേവിയുടെ ഉദ്യോഗസ്ഥർ കുമ്പളങ്ങി പാർക്കിൽ എത്തിച്ചേർന്നത്. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീജ തോമസ് ബാബു, വൈസ് പ്രസിഡൻറ് പി എ സഗീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആൻറണി, എക്സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് വി ടി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് മേരി ഹർഷ, താരാ രാജു തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 26, 2023, 6:46 p.m. | Kumbalangy