.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം "വർണ്ണം 2023" പഞ്ചായത്ത് പ്രസിഡൻറ് ലീജാ തോമസ് ബാബു ഉദ്ഘാടനം ചെയ്തു.

കുമ്പളങ്ങി : വൈസ് പ്രസിഡണ്ട് പി എ സഗീർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി മുഖ്യ അതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജേക്കബ് ബേസിൽ, ജാസ്മിൻ രാജേഷ്, ജെൻസി ആൻറണി, പഞ്ചായത്ത് അംഗങ്ങൾ, സിഡിപിഓ ഡോ.ശിൽപ യു ജെ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 24, 2023, 10:56 p.m. | Kumbalangy