.

കുമ്പളങ്ങി : കണ്ടത്തിപറമ്പ് ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു.

കുമ്പളങ്ങി : കൊച്ചിയിലെ ഏറ്റവും അധികം പൊങ്കാല സമർപ്പണം നടക്കുന്ന ക്ഷേത്രമാണ് ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രം. രാവിലെ ക്ഷേത്ര ചടങ്ങുകൾക്കു ശേഷം കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സൂസൻ ജോസഫ് ഭദ്രദീപ പ്രകാശനം നടത്തി പൊങ്കാല ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി കെ.കെ. അജയൻ പൊങ്കാല അടപ്പുകളിൽ ആദ്യ തീ പകർന്നു. കെ കെ അജയൻ ക്ഷേത്രം തന്ത്രി, ഷൈൻ കൂട്ടുങ്ങൽ എസ്എൻഡിപി കൊച്ചി യൂണിയൻ സെക്രട്ടറി, കെ.എം.പ്രതാപൻ ജോയിൻ്റ് സെക്രട്ടറി ശ്രീ ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രം, കെ.ജി. സുരേഷ് സെക്രട്ടറി, സതീശൻ ദേവസ്വം മുൻ പ്രസിഡൻറ്, ഭക്‌തരായ പ്രീതി രാജേഷ്, പി എം ദാസൻ, ഗിരിജ, കാഞ്ചന, വിമല, രാജമ്മ, ഉഷ ബാലകൃഷ്ണൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 1, 2023, 11:18 p.m. | Kumbalangy