.

കുമ്പളങ്ങി : സെന്റ്. പീറ്റേഴ്സ് ഹൈസ്കൂൾ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ആശ്വാസഭവനിലെ കുരുന്നുകളെ സന്ദർശിച്ചു.

കുമ്പളങ്ങി : വിദ്യാർത്ഥികളും, സ്റ്റാഫ് അംഗങ്ങളും ചേർന്ന് കുഞ്ഞുങ്ങളുടെ നിത്യ ഉപയോഗത്തിനാവശ്യമായ സാധന സാമഗ്രികൾ സമ്മാനിച്ചു. NCC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൂടിയ ചടങ്ങിൽ ക്രിസ്തുമസ് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. പ്രധാന അധ്യാപിക വത്സല മേരി ഡിസിൽവ, എൻസിസി ഓഫീസർ ഭഗത് ബിൻ പളനി, സിസ്റ്റർ ഫാബിയോള സുപീരിയർ ആശ്വാസ ഭവൻ, നേവൽ എൻ സി സി ഓഫീസർ ഇ എഫ് ജോർജ്, സിസ്റ്റർ ആനി വിനീത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ മേരി ലിയാനക്കൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 13, 2023, 11:57 p.m. | Kumbalangy