.

കുമ്പളങ്ങി : സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മാരകമായ രോഗം ബാധിച്ചവർക്ക് സമാശ്വസ ഫണ്ട് വിതരണം ചെയ്തു.

കുമ്പളങ്ങി : ധന സഹായ ഫണ്ടിന്റെ വിതരണ ഉദ്‌ഘാടനം സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ബേസിൽ ചേന്നാംപള്ളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ പി എ സഗീർ സ്വാഗതം പറഞ്ഞു. ബാങ്ക് ബോർഡ് മെമ്പർമാരായ ബാബു വിജയാനന്ത്, കെ സി കുഞ്ഞുകുട്ടി, കെ സി ജോസഫ്, ജോർജ് റാഫി, ഷീല മാളാട്ട്, ഉഷ അജയൻ, സി സി ക്‌ളീറ്റസ്, സൗത്ത് ബ്രാഞ്ച് മാനേജർ ഉഷ എൻ ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി മാറിയ ലിജി നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 10, 2023, 7:10 p.m. | Kumbalangy