.

കുമ്പളങ്ങി : ഫിലോകാലിയ ഫൗണ്ടേഷന്റ സഹായത്താൽ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ ജേക്കബ് പുളിക്കിലിനായി പണി തീർത്ത ഭവനത്തിൻ്റെ താക്കോൽ ദാന കർമ്മം നടന്നു.

കുമ്പളങ്ങി : ബ്രദർ മാരിയോയുടെയും ജിജി മാരിയോയുടെയും മക്കൾ അഡോണ മാരിയോ, അബിയ മാരിയോ എന്നിവർ ചേർന്ന് താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പറും കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റുമായ ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. 210 ദിവസം കൊണ്ടാണ് കോൺട്രാക്ടർ ഷിബു പണി പൂർത്തിയാക്കി വീട് കൈമാറിയത്. കുമ്പളങ്ങി സെൻ്റ് ജോർജ് പള്ളി സഹ വികാരി ഫാ. ക്ലിഫിൻ ആലത്തറ, സെലസ്റ്റിൻ കുരിശിങ്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ സഗീർ എന്നിവർ സംസാരിച്ചു. ലിൻ്റൻ തോലാട്ട്, ടോജി കോച്ചേരിൽ, തോമസ് ബാബു, ജോണി ജേക്കബ്, ബ്ലോക്ക് മെമ്പർ മെറ്റിൽഡ മെെക്കിൾ, മെമ്പർമാരായ ജേക്കബ് ബേസിൽ, ജോസി വേലിക്കകത്ത്, റീത്ത പീറ്റർ, ജാസ്മിൻ രാജേഷ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 4, 2023, 7:02 p.m. | Kumbalangy