.

#kerala election

'ഉണ്ണിയേട്ടൻ ഗോളടിക്കുന്നു' വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രചാരണവുമായി എൽ ഡി എഫ് സ്ഥാനാർത്ഥി

വൈപ്പിൻ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.എൻ ഉണ്ണികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് 'ഉണ്ണിയേട്ടൻ ഗോളടിക്കുന്നു' എന്നൊരു ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചത്. ഞാറക്കൽ ജയ്‌ഹിന്ദ്‌ മൈതാനമാണ് ഇത്തരമൊരു വ്യത്യസ്തമായ പ്രചാരണത്തിന്‌ വേദിയായത്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഫുട്ബോൾ പ്രേമികളാണ് ഈ ഒരു പരിപാടിയ്ക്ക് ‌നേതൃത്വം നൽകിയിരിക്കുന്നത്. കൂടുതൽ ഗോൾ അടിക്കുന്നവർക്ക് സമ്മാനവും നിശ്ചയിച്ചിട്ടുണ്ട്. കായിക പ്രേമികളെ ചേർത്ത് നിർത്തുകയാണ് ഇത്തരത്തിലൊരു പ്രചാരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വൈപ്പിൻ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.എൻ ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

LifeKochi Web Desk | March 29, 2021, 3:50 p.m. | Njarakkal