.

#edakochi

#Protest

സമരത്തിന്റെ പാതയിൽ എൽ എസ് ഡബ്ല്യൂ എ കെ

കോവിഡ് രൂക്ഷമായായി ബാധിച്ച ഒരു മേഖലയാണ് ലൈറ്റ് ആന്റ് സൗണ്ട്‌സ്. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ഇടക്കൊച്ചിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധത്തിൽ എൽ എസ് ഡബ്ല്യൂ എ കെ ജില്ല പ്രസിഡൻ്റ് കെ.എ.വേണുഗോപാൽ, മേഖല വൈസ് പ്രസിഡൻ്റ് ലോറൻസ്, സെക്രട്ടറി അഭയൻ, ഇടക്കൊച്ചി മേഖല പ്രസിഡൻ്റ് ജെസ്റ്റിൻ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | July 24, 2021, 4:02 p.m. | Edakochi