.

#maradu

മരട്: കിസാൻസഭ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി

മരട്: കിസാൻസഭ സെപ്തംബർ 27-ന് നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി ജനകീയ കൂട്ടായ്മ സമരം നടത്തി. ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കിസാൻസഭ സെപ്തംബർ 27-ന് ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്. സിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് എറണാകുളം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ടി. ബി. ഗഫൂർ, എ.ഐ.ടി.യു.സി മരട് മേഖല സെക്രട്ടറി പി. ബി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Sept. 17, 2021, 9:46 p.m. | Maradu