.

മട്ടാഞ്ചേരി : മുസ്ലിം ലീഗിന്റെ വനിതാ വിഭാഗമായ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.

മട്ടാഞ്ചേരി : ത്യാഗത്തിന്റെ ബലിതർപ്പണ സ്മൃതിയുടെ ബക്രീദിനോട് അനുബന്ധിച്ച് മാനവികതയുടെയും സൗഹാർദ്ദത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് മുസ്ലിം ലീഗിന്റെ വനിതാ വിഭാഗമായ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. മാളിയേക്കൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. പി എ റസിയ മുഖ്യ അതിഥിയായി പങ്കെടുത്തു. നൂറിൽ കൂടുതൽ മത്സരാർത്ഥികൾ മാറ്റുരച്ച മത്സരം അക്ഷരാർത്ഥത്തിൽ മതസൗഹാർദ്ദത്തിന്റെ സംഗമ വേദിയായി മാറി. ഗുജറാത്തി സമാജത്തിലെ സ്ത്രീകൾ മുതൽ സഹോദര സമുദായ അംഗങ്ങൾ പങ്കെടുത്ത പരിപാടി സൗഹാർദത്തിന്റെ മൈലാഞ്ചി ചടങ്ങായി മാറി. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് , നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അക്ബർ ബാദുഷ, ജില്ലാ വൈസ് പ്രസിഡണ്ട് സി എം സുബൈർ, കെ ബി സലാം, മണ്ഡലം ജനറൽ സെക്രട്ടറി കെ എ നിയാസ്, ട്രഷറർ ടി കെ ഷഹീർ, മണ്ഡലം ഭാരവാഹികളായ കെ എച്ച് അൻവർ കെ ബി അബു , മുൻ കൗൺസിലർ ബി എ റെജില തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ എം എം സലിം മത്സരം നിയന്ത്രിച്ചു. ഷിഫാന നിസാം, സോണിയ മുബാറക്ക് എന്നിവർ വിധികർത്താക്കളായി. വിജയികൾക്ക് പ്രമുഖ സിനിമ താരം സാജൻ പള്ളുരുത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൗസിയ സി എ, സജിന വി എം, ഫാരിഷ നിസാം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മണ്ഡലം പ്രസിഡണ്ട് നസീമ നൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷീജ നവാസ് സ്വാഗതം പറഞ്ഞു. ട്രഷറർ സബീന പി കെ നന്ദി പറഞ്ഞു. മഹിളാ ലെനിൻ സുനിത ഷക്കീർ, സി എ ഷംല, ഫാത്തിമ കലാം, അസ്മ വി എ, കുഞ്ഞുമോൾ പി എം തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 27, 2023, 11:17 p.m. | Mattanchery