.

മട്ടാഞ്ചേരി : കേരള ചിത്രകല പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പിൽ നിന്നുള്ള 215 ചിത്രകാരന്മാരുടെ ചിത്രപ്രദർശനം പാലറ്റ് പീപ്പിൾ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.

മട്ടാഞ്ചേരി : ആർട്ടിസ്റ്റും കലാനിരൂപകനുമായ പ്രൊഫ. ഷിജോ ജേക്കബ് ഉദ്ഘാടനം ചെയ്തു. കാറ്റലോഗിന്റെ പ്രകാശനം എഴുത്തുകാരനും കലാനിരൂപകനുമായ ആർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡൻറ് സിറിൽ പി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം ജില്ലാ പ്രസിഡൻറ് ശാലിനി ബി മേനോൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് അനിൽ കരൂർ, ട്രഷറർ ഷാജി പാബ്ല, സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി ഒന്നാം തീയതി വരെ രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ പ്രദർശനം കാണുവാൻ മട്ടാഞ്ചേരി ജ്യൂ ടൗണിലുള്ള പാലറ്റ് പീപ്പിൾ ഗാലറിയിൽ സൗകര്യം ഉണ്ടാകും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 13, 2024, 8:25 p.m. | Mattanchery