.

മട്ടാഞ്ചേരി: ബ്രഹ്മപുരം തീപിടുത്തത്തിന് ഉത്തരവാദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ട് തുടങ്ങിയ മൂന്നാം ഘട്ട സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്തു.

മട്ടാഞ്ചേരി: മേയർ അനിൽ കുമാറും ഹെൽത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫും രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന മുന്നാം ഘട്ട സമരത്തിൻ്റെ ഉദ്‌ഘാടനം മട്ടാഞ്ചേരി നഗരസഭ സോണൽ ഓഫിസിന് മുന്നിൽ ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. . കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണയിൽ ബ്ളോക്ക് പ്രസിഡൻ്റ് പി എച്ച് നാസർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമനിക്ക് പ്രസൻ്റേഷൻ, മുൻ മേയർ ടോണി ചമ്മിണി, കെ.പി.സി.സി സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവ, കൗൺസിലർമാരായ ഹെൻറി ഓസ്റ്റിൻ, ഷീബ ഡുറോം, ബാസ്റ്റിൻ ബാബു, മുൻ ഡെപ്യൂട്ടി മേയർ കെ ആർ പ്രേംകുമാർ, പി എം എം സമദ്, ഡി.സി.സി അംഗങ്ങളായ വി എച്ച് ഷിഹാബുദ്ധീൻ, എം എ മുഹമ്മദാലി, അഗസ്റ്റസ് സിറിൾ, എ എം അയുബ്, പ്രമോദ് ശ്രീധരൻ, ആർ ദിനേഷ് കമ്മത്ത്, കവിത ഹരികുമാർ ,ടെൽമ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 27, 2023, 10:26 p.m. | Mattanchery