.

മട്ടാഞ്ചേരി : കൊച്ചി നഗരസഭ മാലിന്യശേഖരണത്തിന് 120 ഇ - കാര്‍ട്ടുകള്‍ വിതരണം ചെയ്തു.

മട്ടാഞ്ചേരി : നഗരത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ 120 ഇ-കാര്‍ട്ടുകളാണ് ഇന്ന് നഗരസഭ രംഗത്തിറക്കിയത്. നിലവില്‍ മാലിന്യ ശേഖരണം നടത്തുന്ന വാഹനങ്ങളുടെ രൂപവും ഭാവവും മാറ്റുക എന്ന ഉദ്ദേശത്തോടെ ചാര്‍ജ്ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന ഇ കാര്‍ട്ടുകളാണ് വിതരണം നടത്തിയത്. ഉന്തി നടക്കുന്ന വാഹനങ്ങളില്‍ നിന്നും വായുമലിനീകരണം തീരെയില്ലാത്ത ഇ-കാര്‍ട്ടുകളിലേക്കുളള മാറ്റവും, തുറന്ന വാഹനങ്ങളിലെ മാലിന്യ നീക്കം ഘട്ടം ഘട്ടമായി ഒഴിവാക്കി കവേര്‍ഡ് ടിപ്പറുകളും, കോംപാക്ടറുകളും മാത്രം ഉപയോഗപ്പെടുത്തി മാലിന്യ നീക്കത്തില്‍ കാലോചിത പരിഷ്കാരം നടപ്പാക്കുവാനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഇ- കാര്‍ട്ടുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ ആദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷറഫ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സിഎസ്.എം.എല്‍. സി.ഇ.ഒ. ഷാജി വി നായര്‍ മുഖ്യാതിഥിയായി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സനില്‍മോന്‍ ജെ, കൗണ്‍സിലര്‍മാരായ ആന്‍റണി കുരീത്തറ, പി എസ് വിജു, എം ഹബീബുളള, രഘുറാമപൈ ജെ., പി എ മനാഫ്, നഗരസഭ അഡീഷണല്‍ സെക്രട്ടറി ഷിബു വി പി, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഹാഷിം എ ജെ.എച്ച്.ഐ. കൊച്ചി നഗരസഭ സർക്കിൾ 10 , ഷരൺ ഹരിത കർമ്മസേനാംഗം , സബിത ഹരിത കർമ്മ സേനാംഗം, ഷിബി സാബു ഹരിത കർമ്മ സേനാംഗം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 4, 2023, 12:35 a.m. | Mattanchery